ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ ഭീകരാക്രമണത്തില്‍ ടെറിട്ടോറിയല്‍ ആര്‍മി ജവാന് വീരമൃത്യു. മന്‍സൂര്‍ അഹമ്മദ് ബെഗ് എന്ന സൈനികനാണ് കൊല്ലപ്പെട്ടത്.
അനന്ത്നാഗ് ജില്ലയിലാണ് സംഭവം. ജവാന്റെ വീട്ടില്‍ കടന്നു കയറിയ ഭീകരര്‍ അദ്ദേഹത്തിനു നേരെ നിറയൊഴിക്കുകയായിരുന്നു. ജവാന് പ്രത്യാക്രമണത്തിനു മുതിര്‍ന്നെങ്കിലും വെടിയേറ്റു വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കെലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് ജവാന് താമസിച്ചിരുന്ന മേഖലയില്‍ സുരക്ഷ ശക്തമാക്കി.