ഇന്ത്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ലണ്ടന്‍: ഇന്ത്യക്കെതിരെ ഗുരുതര ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇംഗ്ലണ്ടില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ട്രംപിന്റെ പരാമര്‍ശം. ഇന്ത്യയെ മാത്രമല്ല റഷ്യയെയും ചൈനയെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.

ഇന്ത്യയിലും ചൈനയിലും റഷ്യയിലുമൊന്നും നല്ല വായുവോ, ജലമോ ഇല്ല. ചില നഗരങ്ങളില്‍ ചെന്നാല്‍ ശ്വസിക്കാന്‍ പോലും കഴിയില്ല. ആ വായുവാണ് മുകളിലേക്ക് പോകുന്നത്. അതേസമയം ഇതിന്റഎ ഉത്തരവാദിത്തമൊന്നും ഈ രാജ്യങ്ങള്‍ ഏറ്റെടുക്കുന്നില്ല. അമേരിക്കയിലെ കാലാവസ്ഥ കൂടുതല്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.ലോകത്തിലെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താത്പര്യങ്ങള് സംരക്ഷിക്കാനാണ് പാരീസ് ഉടമ്പടിയെന്നും അദ്ദേഹം ആരോപിച്ചു.

© 2024 Live Kerala News. All Rights Reserved.