ഹിന്ദി അടിച്ചേല്പിക്കില്ല; കരടുവിദ്യാഭ്യാസനയം കേന്ദ്രസര്‍ക്കാര്‍ മാറ്റംവരുത്തി

ന്യൂഡല്‍ഹി: പാഠ്യപദ്ധതിയിലെ നിര്‍ബന്ധിത ഹിന്ദി പഠനം ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് കരടുവിദ്യാഭ്യാസനയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റംവരുത്തി. ത്രിഭാഷാ പദ്ധതിക്കും ഹിന്ദി അടിച്ചേല്പിക്കുന്നതിനുമെതിരേ തമിഴ്നാട്ടില്‍നിന്നുള്‍പ്പെടെ എതിര്‍പ്പുയര്‍ന്നതിനെത്തുടര്‍ന്നാണ് കേന്ദ്രനീക്കം. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഞായറാഴ്ചയാണ് പുതുക്കിയ കരടുനയം പ്രസിദ്ധീകരിച്ചത്.

കുട്ടികളെ ഒരു ഭാഷയും അടിച്ചേല്‍പ്പിക്കില്ലെന്ന് മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാലും മന്ത്രി പ്രകാശ് ജാവഡേക്കറും വ്യക്തമാക്കി. ഡോ. കസ്തൂരിരംഗന്‍ അധ്യക്ഷനായ സമിതിയെ വിദ്യാഭ്യാസനയത്തിന്റെ കരടു തയ്യാറാക്കാന്‍ നിയോഗിച്ചത് അന്ന് മാനവവിഭവശേഷി മന്ത്രിയായിരുന്ന ജാവഡേക്കറായിരുന്നു. ഡോ. കസ്തൂരിരംഗന്‍ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച കരടുനയം മാത്രമാണിതെന്നും പൊതുജനാഭിപ്രായം കൂടി പരിഗണിച്ചു മാത്രമേ അന്തിമരൂപം നല്‍കൂവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

© 2025 Live Kerala News. All Rights Reserved.