രണ്ടാം മോദി സര്‍ക്കാരില്‍ 57 മന്ത്രിമാര്‍; അംഗങ്ങള്‍ ഇവരൊക്കെ…!!

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒന്നാം മോദി സര്‍ക്കാരില്‍ നിന്നും പ്രധാമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ചേര്‍ന്ന് തെരഞ്ഞെടുത്ത മന്ത്രിമാരാണ് രണ്ടാം മോദി സര്‍ക്കാരിലും ഇടം നേടിയിരിക്കുന്നത്. ബിജെപി ഒറ്റയ്ക്ക് 300- സീറ്റുകള്‍ക്ക് മേല്‍ നേടിയ സാഹചര്യത്തില്‍ കാര്യമായ സമ്മര്‍ദ്ദമില്ലാതെയാണ് മോദിയും അമിത് ഷായും മന്ത്രിസഭയ്ക്ക് രൂപം നല്‍കിയത്.

മന്ത്രിസഭയിലെ സഖ്യകക്ഷികളുടെ പ്രാതിനിധ്യം സംബന്ധിച്ച് അമിത് ഷായാണ് ചര്‍ച്ച നടത്തിയത്. എല്ലാ പ്രമുഖ കക്ഷികള്‍ക്കും ഒരു ക്യാബിനറ്റ് റാങ്ക് എങ്കിലും കിട്ടുന്ന രീതിയിലാണ് മന്ത്രിസഭയില്‍ ഇടം ഒരുക്കിയത്. ഒരു ക്യാബിനറ്റ് മന്ത്രിസ്ഥാനം ലഭിച്ച ജെഡിയു ഇതില്‍ പ്രതിഷേധിച്ച് സര്‍ക്കാരില്‍ ചേരുന്നില്ല എന്നറിയിച്ചു.

57 മന്ത്രിമാരാണ് കേന്ദ്രമന്ത്രിസഭയിൽ ഇത്തവണയുള്ളത്. അരുൺ ജയ്‍റ്റ്‍ലി, സുഷമാ സ്വരാജ്, മനേക ഗാന്ധി എന്നിവരുൾപ്പടെയുള്ള പലരെയും ഒഴിവാക്കിയാണ് പുതിയ കേന്ദ്രമന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. ഇതിൽ 24 പേർക്കാണ് ഇത്തവണ കാബിനറ്റ് റാങ്കുള്ളത്.

മോദി 2.0 ടീം

കാബിനറ്റ്‌ മന്ത്രിമാര്‍

രാജ്‍നാഥ് സിംഗ്
അമിത് ഷാ
നിതിൻ ഗഡ്കരി
പി വി സദാനന്ദഗൗഡ
നിർമ്മല സീതാരാമൻ
രാം വിലാസ് പസ്വാൻ
നരേന്ദ്ര സിംഗ് തോമർ
രവിശങ്കർ പ്രസാദ്
ഹര്‍സിമ്രത് കൗര്‍ ബാദല്‍
തവർ ചന്ദ് ഗെലോട്ട്
എസ് ജയശങ്കർ
രമേശ് പൊഖ്‍റിയാൽ നിശാങ്ക്
അർജുൻ മുണ്ട
സ്മൃതി ഇറാനി
ഹര്‍ഷവര്‍ദ്ധൻ
പ്രകാശ് ജാവദേക്കര്‍
പീയുഷ് ഗോയല്‍
ധര്‍മേന്ദ്ര പ്രധാന്‍
പ്രഹ്ളാദ് ജോഷി
മഹേന്ദ്ര നാഥ് പാണ്ഡെ
എ ജി സാവന്ത്
ഗിരിരാജ് സിംഗ്
ഗജേന്ദ്ര സിംഗ് ഷെഖാവത്

സ്വന്തത്ര ചുമതലയുള്ളവര്‍

സന്തോഷ് കുമാർ ഗാംഗ്‍വർ
റാവു ഇന്ദർജീത് സിംഗ്
ശ്രീപദ് നായിക്
ജിതേന്ദ്ര സിംഗ്
മുക്താർ അബ്ബാസ് നഖ്‍വി
പ്രഹ്ളാദ് ജോഷി
മഹേന്ദ്രനാഥ് പാണ്ഡെ
എ ജി സാവന്ത്
കിരൺ റിജ്ജു
പ്രഹ്ളാദ് സിംഗ് പട്ടേൽ
രാജ് കുമാർ സിംഗ്
ഹർദീപ് സിംഗ് പുരി
മൻസുഖ് എൽ മാണ്ഡവ്യ
ഫഗ്ഗൻസിംഗ് കുലസ്‍തെ

അശ്വിനി കുമാർ ചൗബെ
അർജുൻ റാം മേഘ്‍വാൾ
വി കെ സിംഗ്
കൃഷൻ പാൽ ഗുർജർ
ദാൻവെ റാവു സാഹെബ് ദാദാറാവു
ജി കിഷൻ റെഡ്ഡി
പുരുഷോത്തം രുപാല
രാംദാസ് അഠാവ്‍ലെ
നിരഞ്ജൻ ജ്യോതി
ബബുൽ സുപ്രിയോ
സഞ്ജീവ് കുമാർ ബല്യാൻ
ധോത്രെ സഞ്ജയ് ശാംറാവു
അനുരാഗ് സിംഗ് ഠാക്കൂർ
അംഗാദി സുരേഷ് ചന്നബാസപ്പ
നിത്യാനന്ദ് റായി
രത്തൻ ലാൽ കട്ടാരിയ
വി മുരളീധരൻ
രേണുക സിംഗ്
സോം പർകാശ്
രാമേശ്വർ തേലി
പ്രതാപ് ചന്ദ്ര സാരംഗി
കൈലാശ് ചൗധുരി

© 2024 Live Kerala News. All Rights Reserved.