മോദി മന്ത്രിസഭയിലെ മലയാളി തിളക്കം; വി. മുരളീധരന്‍ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ രണ്ടാം മന്ത്രി സഭയില്‍ കേന്ദ്രമന്ത്രിയായി വി. മുരളീധരന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സഹമന്ത്രിയായാണ് കേന്ദ്രമന്ത്രിസഭയില്‍ മുരളീധരന്‍ എത്തുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് മുരളീധരന് സത്യവാചകം ചൊല്ലിക്കൊടുത്തത്.

നിലവില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭ എംപിയാണ് മുരളീധരന്‍. കഴിഞ്ഞ മോദി മന്ത്രിസഭയില്‍ ടൂറിസം വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനത്തിന് ഇത്തവണ മന്ത്രി പദവിയില്ല.

കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ അംഗീകരമാണ് ഈ മന്ത്രി സ്ഥാനമെന്നായിരുന്നു മുരളീധരരന്റെ ആദ്യ പ്രതികരണം.നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രിയെ പിന്തുണക്കാന്‍ ആരെയും തെരഞ്ഞെടുത്തില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ മോദി കൈവിടില്ല. ഇതിന്റെ സൂചനയായാണ് മന്ത്രിസഭയുടെ ഭാഗമാക്കിയത്. ജനങ്ങളുടേയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണത്തോടെ ഈ ഉത്തരവാദിത്വം നിറവേറ്റാനുള്ള പരിശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു

© 2024 Live Kerala News. All Rights Reserved.