ഇറാനെ ഒറ്റക്കെട്ടായി നേരിടണം; ആഹ്വാനവുമായി സൗദി

റിയാദ്: ഇതര രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടടുന്ന ഇറാന്റെ പ്രവണതയ്‌ക്കെതിരെ ഇസ്‍ലാമിക രാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് സൗദി അറേബ്യ. ഇസ്‍ലാമിക രാജ്യങ്ങളുടെ ഉച്ചകോടിക്ക് മുന്നോടിയായി നടന്ന മന്ത്രിതല സമ്മേളനത്തിലാണ് സൗദിയുടെ ആഹ്വാനം. സിറിയൻ വിഷയത്തിൽ രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.

ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കോഓപറേഷൻ (ഒ.ഐ.സി) ഉച്ചകോടി നാളെ നടക്കാനിരിക്കെ ഇതിന് മുന്നോടിയായി നടന്ന വിദേശകാര്യ മന്ത്രിതല യോഗത്തിലാണ് സൗദി വിദേശകാര്യ മന്ത്രി ഇബ്രാഹിം അൽ അസ്സാഫ് തങ്ങളുടെ നിലപാട് അറിയിച്ചത്. അരാംകോക്കെതിരെ നടന്ന ഇറാന്‍‌ പിന്തുണയുള്ള ഹൂതി ആക്രമണം ഭീഷണിയാണ്. ഇത്തരം പ്രവര്‍ത്തികള്‍ ആഗോള സമ്പദ്ഘടനക്കും,ഈ മേഖലയിലെ സുരക്ഷക്കും ഭീഷണിയാണെന്നും അത്തരം നീക്കങ്ങളെ കരുത്തോടെയും കരുതലോടെയും നേരിടണമെന്നും സൗദി പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.