അപകീര്‍ത്തി കേസില്‍ ജൂലായ് 12ന് ഹാജരാകണം; രാഹുല്‍ ഗാന്ധിയോട് കോടതി

അഹമ്മദാബാദ്: അപകീര്‍ത്തി കേസില്‍ ജൂലായ് 12ന് ഹാജരാകണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ഗുജറാത്ത് കോടതി നിര്‍ദേശിച്ചു.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും നടത്തിയ പ്രസ്താവനയുടെ പേരിലാണ് അഹമ്മദാബാദ് ജില്ലാ കോ-ഓപറേറ്റീവ് ബാങ്ക് രാഹുലിനെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. നോട്ട് നിരോധനത്തിനു പിന്നാലെ അഹമ്മദാബാദ് ജില്ലാ കോ-ഓപറേറ്റീവ് ബാങ്ക് 745.59 കോടിയുടെ പഴയ നോട്ടുകള്‍ അനധികൃതമായി മാറ്റിയെടുത്തതായി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് വക്താവും ആരോപിച്ചതായി ചൂണ്ടിക്കാട്ടിയാണ് ബാങ്ക് അപകീര്‍ത്തി കേസ് നല്‍കിയത്.

ബാങ്കിനെതിരെ തെറ്റായതും സല്‍പേരിന് കളങ്കമുണ്ടാക്കുന്നതുമായ ആരോപണമാണ് ഉന്നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ വര്‍ഷം ബാങ്ക് ചെയര്‍മാന്‍ അജയ് പട്ടേല്‍ ഹര്‍ജി നല്‍കിയത്.

© 2025 Live Kerala News. All Rights Reserved.