യു എൻ പ്രമേയം ലംഘിച്ച് ഉത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തുന്നുവെന്ന് അമേരിക്ക

ടോക്കിയോ: ഐക്യ രാഷ്‌ട്ര സംഘടനയുടെ സുരക്ഷാ കൗൺസിൽ പ്രമേയം മറികടന്ന് ഉത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തുകയാണെന്ന വിമർശനവുമായി അമേരിക്ക. ജപ്പാൻ തലസ്ഥാനമായ ടോക്കിയയോയിൽ വെച്ച് അമേരിക്കൻ ദേശിയ സുരക്ഷാ ഉപദേഷ്ടാവായ ജോൺ ബോൾട്ടണാണ് മാധ്യമ പ്രവർത്തകരോട് ഇക്കാര്യം പറഞ്ഞത്. പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ ജപ്പാൻ സന്ദർശനത്തിന് മുന്നോടിയായി ടോക്കിയോയിൽ എത്തിയതായിരുന്നു ബോൾട്ടൻ.

ഈ മാസം 4 , 7 തിയ്യതികളിലായാണ് കൊറിയ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചതെന്നും ബോൾട്ടൻ പറഞ്ഞു. കൊറിയയുടെ മേലുള്ള അമേരിക്കൻ ഉപരോധം ഇത് കൊണ്ട് തന്നെ മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

© 2024 Live Kerala News. All Rights Reserved.