തെരഞ്ഞെടുപ്പ് വൻവിജയത്തിന്റെ തിളക്കത്തിൽ ആദ്യ യുഡിഎഫ് യോഗം ഇന്ന്; ഉപതെരഞ്ഞെടുപ്പ് വിഷയങ്ങൾ ചർച്ചയാകും

തിരുവനന്തപുരം: ലോകസഭ തെരഞ്ഞെടുപ്പിൽ നേടിയ വൻവിജയത്തിന് ശേഷം ആദ്യമായി യുഡിഎഫ് യോഗം ഇന്ന് ചേരും. രാവിലെ 11 മണിക്കാണ് യോഗം. 19 മണ്ഡലങ്ങളിൽ നേടിയ വിജയം വിലയിരുത്തുന്നതിനോടൊപ്പം ആലപ്പുഴ ലോക്സഭ മണ്ഡലത്തിലെ പരാജയം യോഗം പ്രത്യേകം ചർച്ച ചെയ്യും. 19 മണ്ഡലവും മികച്ച വിജയം നൽകിയപ്പോൾ പ്രതിപക്ഷ നേതാവിന്റെ മണ്ഡലം ഉൾപ്പെടുന്ന ആലപ്പുഴയിൽ മാത്രമാണ് യുഡിഎഫിന് അടിപതറിയാത്ത.

ആറ് നിയമസഭാ മണ്ഡലങ്ങളിൽ വരുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും യോഗത്തിന്റെ അജണ്ടയിൽ ഉണ്ട്. ഇതിൽ അഞ്ചും യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. ലോക്‌സഭാ വിജയത്തിന്റെ പശ്ചാത്തലത്തിൽ ഇവ അഞ്ചും നിലനിർത്തുന്നതിനോടൊപ്പം എൽഡിഎഫിന്റെ കൈകളിലുള്ള ആലപ്പുഴ നിയമസഭാ മണ്ഡലവും പിടിച്ചെടുക്കുന്നതിനുള്ള തന്ത്രങ്ങളുടെ പ്രാഥമിക charchayum ഇന്നുണ്ടാകും.

ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിലെ ക്രമക്കേടുകളിൽ നിയമ നടപടികളിലേക്ക് മുന്നണി നീങ്ങിയേക്കും. ലോകസഭ തെരഞ്ഞെടുപ്പ് കാലത്ത് തന്നെ യുഡിഎഫ് വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ ഉണ്ടെന്ന് ആരോപിച്ചിരുന്നു. യുഡിഎഫ് അനുകൂല വോട്ടുകൾ വ്യാപകമായി വെട്ടിമാറ്റി എന്നാണ് യുഡിഎഫിന്റെ പരാതി.

ഇതോടൊപ്പം, കെ എം മാണിയുടെ വിയോഗത്തെ തുടർന്ന് കേരള കോൺഗ്രസ് എമ്മിൽ ഉയർന്നുവന്ന പ്രശനങ്ങളിൽ മുന്നണി ഇടപെടണോ എന്നതും യോഗം ഇന്ന് ചർച്ച ചെയ്‌ത്‌ തീരുമാനിക്കും.

© 2024 Live Kerala News. All Rights Reserved.