ഹുതി മിസൈലുകള്‍ തകര്‍ത്തു; സമുദ്ര നിരീക്ഷണം ശകതമാക്കി ഗള്‍ഫ് രാജ്യങ്ങള്‍

മനാമ> അറേബ്യന്‍ ഉള്‍ക്കടലില്‍ അന്താരാഷ്ട്ര സമുദ്ര ഭാഗങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ (ജിസിസി) സുരക്ഷാ പട്രോള്‍ ശക്തമാക്കി. പരസ്പരം ആശയവിനിമയും ഏകോപനവും ശക്തമാക്കിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ സമുദ്ര സുരക്ഷക്കും മേഖലാ നാവിക സഹാകരണത്തിനും പ്രവര്‍ക്കുന്നതെന്ന് ബഹ്‌റൈന്‍ ആസ്ഥാനമായ യുഎസ് നാവിക സേനയുടെ അഞ്ചാം കപ്പല്‍പട അറിയിച്ചു.
വിമാനവാഹിനിയായ യുഎസ്എസ് അബ്രഹാം ലിങ്കണും യുഎസ് മറൈന്‍ കോപ്‌സും ചേര്‍ന്ന് അറബികടലില്‍ രണ്ടു ദിവസങ്ങളിലായി നാവികാഭ്യാസം നടത്തിയതായും നാവിക സേന അറിയിച്ചു. യുദ്ധം തടയാനും അമേരിക്കന്‍ താല്‍പ്പര്യങ്ങളെ സംരക്ഷിക്കാനും ഭീഷണികളെ നേരിടാനമുള്ള ഊര്‍ജസ്വലതയും മാരക ശേഷിയും നാവികാഭ്യാസം വെളിവാക്കിയതായും നാവിക സേന അറിയിച്ചു. 22 മറൈന്‍ എക്‌സപെഡീഷണറി യൂണിറ്റും കീയര്‍സാര്‍ജ് ആംഫ്ബിയസ് റെഡി ഗ്രൂപ്പും അഭ്യാസത്തില്‍ പങ്കാളികളായി.

അതിനിടെ, യെമനിലെ ഹൂതി മിലിഷ്യകളുടെ നടത്തിയ രണ്ട് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം സൗദി വിഫലമാക്കിയതായി അല്‍ അറേബിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
തിങ്കളാഴ്ച തായിഫ് നഗരത്തിനുമുകളില്‍വെച്ചാണ് സൗദി വ്യോമ പ്രതിരോധ സംവിധാനം ബാലിസ്റ്റിക് മിസൈലുകള്‍ തകര്‍ത്തത്. മക്കയെും ചെങ്കടല്‍ തുറമുഖ പട്ടണമായ ജിദ്ദയെയും ലക്ഷ്യമിട്ടായിരുന്നു മിസൈല്‍ ത്തിയതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.598

© 2024 Live Kerala News. All Rights Reserved.