ചെസ്സ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു.

തൃശ്ശൂര്‍ ദേവമാതാ പബ്ലിക് സ്‌കൂള്‍ ദര്‍ശന ക്ലബ്ബിന്റെയും കേരള ചെസ്സ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ്‌സിന്റെയും ആഭി മുഖ്യത്തില്‍ നടന്ന ചെസ്സ് മത്സരത്തില്‍ വിജയികളായ വര്‍ക്കുള്ള സമ്മാനദാനം, സ്‌പോര്‍ട്‌സ്മാനും ബിസിനസ് മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു. റവ. ഫാദര്‍ ഷാജു എടമന (പാട്രണ്‍, ദര്‍ശന ക്ലബ്ബ്) യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനവും ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു. ഡോ. ഗോപകുമാര്‍ (കാര്‍ഡിയാക് സര്‍ജന്‍, അമലാ ഹോസ്പിറ്റല്‍) മുഖ്യാതിഥിയായും, വിജയ് മോഹന്‍ (മാനേജര്‍, പുളിമൂട്ടില്‍ സില്‍ക്‌സ്) വിശിഷ്ടാതിഥിയായും പങ്കെടുത്തു. നൗഷാദ് ഇ.പി. (സെക്രട്ടറി, കെ.സി.എ.ബി.), സ്റ്റാന്‍ലി കെ. തോമസ് (സെക്രട്ടറി, എ.സി.എം.ഐ.) എന്നിവര്‍ ആശംസയര്‍പ്പിച്ചു. റവ. ഫാദര്‍ സോളമന്‍ കടമ്പാട്ട് (ഡയറക്ടര്‍, ദര്‍ശന ക്ലബ്ബ്) സ്വാഗതവും അഞ്ജു വില്‍സണ്‍ നന്ദിയും പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.