പാലാരിവട്ടം മേല്‍പ്പാലത്തില്‍ ടാറിംഗ് ജോലികള്‍ തുടങ്ങി ; ഒരാഴ്ചയ്ക്കകം തുറന്നുകൊടുക്കും

കൊച്ചി: നിര്‍മാണത്തിലെ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ പാലാരിവട്ടം മേല്‍പ്പാലത്തില്‍ ടാറിംഗ് ജോലികള്‍ തുടങ്ങി. പ്രാഥമിക അറ്റകുറ്റപ്പണികള്‍ പൂര്‍ത്തായാക്കി ഒരാഴ്ചയ്ക്കകം പാലം താല്‍കാലികമായി ഗതാഗതത്തിന് തുറന്നുകൊടുക്കും. ചെന്നൈയില്‍നിന്നെത്തിച്ച യന്ത്രങ്ങളുടെ സഹായത്തോടെയാണ് ടാംറിംഗ് ജോലികള്‍ പുരോഗമിക്കുന്നത്.

കൂടാതെ മഴക്കാലത്തിനുശേഷം ബാക്കിവരുന്ന അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി പാലം മൂന്ന് മാസത്തേക്ക് വീണ്ടും അടയ്ക്കാനാണ് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ തീരുമാനം.

പാലം നിര്‍മാണത്തിലെ ക്രമക്കേട് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം ഒരാഴ്ചയ്ക്കകം പ്രാഥമിക റിപ്പോര്‍ട്ട് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും.

പാലം നിര്‍മാണസമയത്ത് ചുമതലകളിലുണ്ടായിരുന്ന റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനിലെ പ്രധാന ഉദ്യോഗസ്ഥരെയും നിര്‍മാണ കമ്പനിയായ ആര്‍ഡിഎസിന്റെ ഉടമയുടെയുമടക്കം മൊഴി വിജിലന്‍സ്സംഘം രേഖപ്പെടുത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.