ശക്തമായ മഴ; ഒമാനില്‍ ഒരാള്‍ മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ പെയ്ത കനത്ത മഴയില്‍ ഒരാള്‍ മരിച്ചു. ആറു പേരെ കാണാതായി. വാദിയിലാണ് ഒരു കുടുംബത്തിലെ അംഗങ്ങളായ ആറ് പേരെ കാണാതായത്. ഇവര്‍ ഹൈദരാബാദ് സ്വദേശികളാണ്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി ഒമാന്‍ ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.

ന്യൂനമര്‍ദ്ദം രൂപപെട്ടതിനാല്‍ ഒമാനില്‍ പെയ്യുന്ന കനത്ത മഴ മൂലം, പ്രധാന നിരത്തുകളും തോടുകളും, ജലക്കെട്ടുകളും കരകവിഞ്ഞു ഒഴുകിയത് കാരണം നിരവധി അപകടങ്ങള്‍ ആണ് വിവിധ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട് ചെയ്യപെട്ടത്. ദക്ഷിണ ശര്‍ഖിയയിലെ വാദി ബാനി കാലിദില്‍ ഉണ്ടായ വെള്ളപ്പാച്ചിലില്‍ അകപെട്ട രണ്ടു ഒമാന്‍ സ്വദേശികളെ രക്ഷപെടുത്തിയെങ്കിലും ആശുപത്രിയില്‍ എത്തിയശേഷം ഒരാള്‍ മരണമടയുകയുണ്ടായി.

© 2024 Live Kerala News. All Rights Reserved.