തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി അരവിന്ദ് കേജ്‌രിവാൾ

ന്യൂ​ഡ​ല്‍​ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി ആം ​ആ​ദ്മി പാ​ര്‍​ട്ടി നേ​താവും ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കേജ്​രി​വാ​ള്‍. പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം വെ​ട്ടി​ച്ചു​രു​ക്കി​യ നടപടിയുടെ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബം​ഗാ​ളി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ റാ​ലി​ക്കു തൊ​ട്ടു​പി​ന്നാ​ലെ രാ​ത്രി 10 ന് ​ത​ന്നെ എ​ന്തി​നു​വേ​ണ്ടി​യാ​ണ് പ്ര​ചാ​ര​ണം അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ട​തെന്നും ക​മ്മീ​ഷ​ന്‍ പ​ക്ഷ​പാ​ത​പ​ര​മാ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെന്നും കേജ്‌രിവാൾ ആരോപിച്ചു.

ക​മ്മീ​ഷ​ന്‍റെ നി​ല​പാ​ടി​നെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു. രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ത​ന്നെ ഇ​ത്ത​ര​ത്തി​ല്‍ പ​ക്ഷ​പാ​ത​പ​ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ ക​ണ്ടി​ട്ടില്ലെന്നും കേജ്‌രിവാൾ കൂട്ടിച്ചേർത്തു. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത്ഷാ ന​ട​ത്തി​യ റോ​ഡ് ഷോ​യ്ക്കി​ടെ കോ​ല്‍​ക്ക​ത്ത​യി​ല്‍ ബി​ജെ​പി- തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ബം​ഗാ​ളി​ലെ പ്ര​ചാ​ര​ണം ഒ​രു ദി​വ​സം വെ​ട്ടി​ക്കു​റ​ച്ച​ത്.

© 2024 Live Kerala News. All Rights Reserved.