തപാൽ ബാലറ്റുകളിൽ ഭൂരിഭാഗവും തിരിച്ചെത്തിയില്ല ; 63538 ബാലറ്റുകൾ അനുവദിച്ചതിൽ തിരിച്ചെത്തിയത് 10000 ബാലറ്റുകൾ മാത്രം

തിരുവനന്തപുരം : സർവീസ് സംഘടനകൾക്ക് അനുവദിച്ച ബാലറ്റ് വോട്ടുകളിൽ വ്യാപക തിരിമറി നടന്നെന്ന ആരോപണത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചവരുടെയും തപാൽ ബാലറ്റുകൾ കാണാതായതായി റിപ്പോർട്ടുകൾ. ബാലറ്റ് അനുവദിക്കാതെ നിരവധി അപേക്ഷകൾ കെട്ടികിടക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. കേരളത്തിൽ 24973 പോളിങ്ങ് ബൂത്തുകളാണ് സജീകരിച്ചതിരുന്നത് ഇവയിൽ ഓരോന്നിലും നാലുവീതം ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു, ഇവർക്കെല്ലാം വോട്ടവകാശം ഉള്ളപ്പോഴാണ് 10000 ൽ താഴെ മാത്രം പോസ്റ്റൽ വോട്ടുകൾ തിരികെയെത്തിയത് സംഭവത്തിൽ ദുരൂഹത ഉയർത്തുന്നു. സ്വന്തം ലോക്സഭാ മണ്ഡലത്തിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഏത് ബൂത്തിലും വോട്ട് ചെയ്യാൻ സൗകര്യമുണ്ട്. ഇതുപയോഗിച്ച് പകുതിയിലേറെ ഉദ്യോഗസ്ഥർ വോട്ട്ചെയ്തിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ബാക്കിയുള്ളവരുടെ വോട്ടുകൾ തിരിച്ചെത്തിയില്ലയെന്നതും ശ്രദ്ധേയമാണ്.

© 2024 Live Kerala News. All Rights Reserved.