യു.എ.ഇ സമുദ്രാതിര്‍ത്തിയില്‍ നാല് കപ്പലുകള്‍ക്ക് നേരെ ആക്രമണശ്രമം

യു.എ.ഇ സമുദ്രാതിര്‍ത്തിയില്‍ നാല് ചരക്കുകപ്പലുകള്‍ക്ക് നേരെ ആക്രമണശ്രമം. ഒമാന്‍ ഉള്‍ക്കടലില്‍ ഫുജൈറ തീരത്തിന് കിഴക്ക് ഭാഗത്താണ് നാല് വാണിജ്യ ചരക്കുകപ്പലുകള്‍ക്ക് നേരെ അട്ടിമറി ശ്രമം നടന്നതായി യു.എ.ഇ വിദേശകാര്യമന്ത്രാലയം അറിയിച്ചത്.

സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. എന്നാല്‍, അട്ടിമറി ശ്രമത്തെ അതീവ ഗൗരവത്തോടെ കാണുന്നുവെന്നും അന്താരാഷ്ട്ര ഏജന്‍സികളുടെ കൂടി സഹകരണത്തോടെ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.

ആക്രമണത്തില്‍ കപ്പലുകളില്‍ നിന്ന് അപകടകരമായ രാസവസ്തുക്കളോ, ഇന്ധനമോ ചോര്‍ന്നിട്ടില്ല. വാണിജ്യകപ്പലുകള്‍ക്കും, യാത്രാകപ്പലുകള്‍ക്കും നേരെ അട്ടിമറി ശ്രമം നടത്തുന്നത് അന്താരാഷ്ട്ര സമൂഹവും ഗൗരവത്തിലെടുക്കണം. ഇത്തരം നീക്കങ്ങള്‍ തടയാന്‍ നടപടികള്‍ വേണമെന്നും വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് യു.എ.ഇയുടെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

© 2024 Live Kerala News. All Rights Reserved.