ആറാംഘട്ട പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; 59 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്​​ച​ വോട്ടെടുപ്പ്

ന്യൂ​ഡ​ൽ​ഹി: ​ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആ​റാം ഘ​ട്ട​ത്തി​ൽ വോ​​ട്ടെ​ടു​പ്പ്​ ന​ട​ക്കു​ന്ന ഏ​ഴു​ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ 59 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇന്ന് കലാശക്കൊട്ട്. ഞാ​യ​റാ​ഴ്​​ച​യാ​ണ്​ വോ​​ട്ടെ​ടു​പ്പ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സു​ൽ​ത്താ​ൻ പൂ​രി​ൽ മ​ത്സ​രി​ക്കു​ന്ന കേ​ന്ദ്ര​മ​ന്ത്രി മേ​ന​ക ഗാ​ന്ധി, അ​​സം​ഗ​ഢി​ൽ മ​ത്സ​രി​ക്കു​ന്ന സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ്​ യാ​ദ​വ്, ഭോ​പ്പാ​ലി​ൽ മ​ത്സ​രി​ക്കു​ന്ന കോ​ൺ​ഗ്ര​സ്​ സ്​​ഥാ​നാ​ർ​ഥി ദി​ഗ്​​വി​ജ​യ്​ സി​ങ്​​ തു​ട​ങ്ങി​യ​ പ്രമുഖരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ 14, ഹ​രി​യാ​ന പ​ത്ത്, മ​ധ്യ​പ്ര​ദേ​ശ്, ബി​ഹാ​ർ, പ​ശ്ചി​മ ബം​ഗാ​ൾ എ​ട്ടു വീ​തം, ഡ​ൽ​ഹി ഏ​ഴ്, ഝാ​ർ​ഖ​ണ്ഡ്​ നാ​ല്​ എ​ന്നി​ങ്ങ​നെ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്​ ഞായറാഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ പരസ്യ പ്രചാരണത്തിന് ഈ മണ്ഡലങ്ങളിൽ തിരശീല വീഴും.

© 2024 Live Kerala News. All Rights Reserved.