ജപ്പാനില്‍ ശക്തമായ ഭൂചലനം ; 6.3 തീവ്രത രേഖപ്പെടുത്തി

ടോക്കിയോ : ജപ്പാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ജപ്പാനിലെ മിയാസാക്കി പ്രദേശത്തിനു സമീപമായിരുന്നു ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

© 2024 Live Kerala News. All Rights Reserved.