നീ​ര​വ് മോ​ദി​യുടെ ജാ​മ്യാപേക്ഷ വീ​ണ്ടും ല​ണ്ട​ന്‍ കോടതി തള്ളി

ല​ണ്ട​ന്‍: പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അ​റ​സ്റ്റി​ലാ​യ വ​ജ്ര വ്യാ​പാ​രി നീ​ര​വ് മോ​ദി​ക്ക് ല​ണ്ട​നി​ലെ വെ​സ്റ്റ്മി​നി​സ്റ്റ​ര്‍ കോ​ട​തി വീ​ണ്ടും ജാ​മ്യം നി​ഷേ​ധി​ച്ചു. കേ​സ് 28 ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം വീ​ണ്ടും കോ​ട​തി പ​രി​ഗ​ണി​ക്കും. അ​തി​നൊ​പ്പം, മെ​യ് 30ന് ​വെ​സ്റ്റ്മി​നി​സ്റ്റ​ര്‍ കോ​ട​തി മു​ന്‍​പാ​കെ നീ​ര​വ് ഹാ​ജ​രാ​ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

സാ​ക്ഷി​ക​ള്‍​ക്ക് വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന വാ​ദ​വും തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നു​ള്ള വാ​ദ​വും ഇ​ത്ത​വ​ണ​യും കോ​ട​തി അം​ഗീ​ക​രി​ച്ചു.

മാ​ര്‍​ച്ച്‌ 19നാ​ണ് നീ​ര​വ് ല​ണ്ട​നി​ല്‍ അ​റ​സ്റ്റി​ലാ​യ​ത്. നീ​ര​വ്മോ​ദി​ക്കെ​തി​രേ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സ​മ​ര്‍​പ്പി​ച്ച തി​രി​ച്ച​യ​യ്ക്ക​ല്‍ ഹ​ര്‍​ജി​യി​ല്‍ ല​ണ്ട​ന്‍ കോ​ട​തി വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്.

© 2024 Live Kerala News. All Rights Reserved.