ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയെ അപമാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലി റദ്ദാക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്. ഇക്കാര്യം ഉന്നയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. രാജീവ് ഗാന്ധിയെ കുറിച്ച് ഇത്തരം പ്രസ്താവനകള്‍ നടത്തിയ മോദിക്ക് ഇന്ത്യയുടെ സംസ്കാരത്തെകുറിച്ചോ പാരമ്പര്യത്തെക്കുറിച്ചോ അറിവില്ല. മോദിക്കെതിരെ നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഭിഷേക് മനു സിഖ്വി പറഞ്ഞു. 48 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.