തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചില സ്ഥലങ്ങളില്‍ മിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത. കാറ്റ് വീശാനും സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ 24 മണിക്കൂറില്‍ ഏഴു മുതല്‍ 11 സെന്റീമീറ്റര്‍ വരെ മഴ പെയ്‌തേക്കാമെന്നാണ് മുന്നറിയിപ്പ്. ആവശ്യമായ നിര്‍ദേശങ്ങള്‍ അതോറിട്ടിയുടെയും മുഖ്യമന്ത്രിയുടെയും ഫേസ്ബുക്ക് പേജുകളില്‍ ലഭിക്കും. ഇത് പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.