അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്; 51 മണ്ഡലങ്ങൾ വിധി എഴുതും

പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 51 മണ്ഡലങ്ങളിലെ വോട്ടർമാരാണ് ജനവിധിയെഴുതാൻ ഇന്ന് പോളിംഗ് ബൂത്തിലെത്തുക. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അടക്കം നിരവധി പ്രമുഖരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്.

ഉത്തർപ്രദേശിലെ 14 മണ്ഡലങ്ങൾ, രാജസ്ഥാനിലെ 12 ഉം മധ്യപ്രദേശ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ 7 വീതം മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ഇതോടൊപ്പം, ബിഹാറിലെ 5 സീറ്റുകളിലും ജാര്‍ഘണ്ഡിലെ 4 സീറ്റിലും ജമ്മു കശ്മീരിലെ രണ്ടും മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, രാജ്നാഥ് സിങ്, രാജ്യവര്‍ധന്‍ റാത്തോര്‍, രാംവിലാസ് പാസ്വാൻ, സ്‌മൃതി ഇറാനി തുടങ്ങിയ പ്രമുഖരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്.

© 2024 Live Kerala News. All Rights Reserved.