റംസാൻ വ്രതാരംഭത്തിന് തുടക്കമായാതോടെ പൊതുമാപ്പ് പ്രഖ്യാപിച്ച് സൗദി അറേബ്യ

റംസാൻ വ്രതാരംഭത്തിന് തുടക്കമായാതോടെ പൊതുമാപ്പ് പ്രഖ്യാപിച്ച് സൗദി അറേബ്യ. ഗുരുതരമല്ലാത്ത കുറ്റങ്ങൾക്ക് ജയിലുകളിൽ കഴിയുന്ന സ്വദേശിയരും വിദേശിയരുമായ തടവുകാർക്ക് ഈ ആനുകൂല്യം ലഭ്യമാകും. സൗദി രാജാവാണ് റംസാൻ തുടക്കത്തിൽ തന്നെ പൊതു മാപ്പ് പ്രഖ്യാപിച്ചത്. ജയിലുകളിൽ കഴിയുന്ന നിരവധി ഇന്ത്യക്കാർക്കും ഈ ആനുകൂല്യത്തിൽ നാട്ടിൽ എത്താം.

നിശ്ചിത വ്യവസ്ഥകൾ പൂർണമായവരെയാകും റമദാനോട് അനുബന്ധിച്ചുള്ള പൊതുമാപ്പിൽ വിട്ടയക്കുക. രാജ്യ സുരക്ഷക്ക് ഭീഷണിയായ കുറ്റകൃത്യങ്ങളിലും കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വലിയ കുറ്റകൃത്യങ്ങളിലും ശിക്ഷിക്കപ്പെട്ടവർക്കു പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ല.

ജയിൽ വകുപ്പ്, പൊലീസ്, ഗവർണററേറ്റ്, പാസ്പോർട്ട് വിഭാഗം എന്നിവയുടെ പ്രതിനിധികൾ അടങ്ങിയ പ്രത്യേക കമ്മിറ്റികളാണ് പൊതുമാപ്പിന് അർഹരായവരെ കണ്ടെത്തുന്നത്.

© 2024 Live Kerala News. All Rights Reserved.