പാലാ ഉപതെരഞ്ഞെടുപ്പ്: മാണി സി കാപ്പന്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി

കോട്ടയം: പാലാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പനെ ഇടതുമുന്നണി സ്ഥാനാര്‍ഥിയാക്കാന്‍ എന്‍സിപി തീരുമാനം. പാലായില്‍ ചേര്‍ന്ന എന്‍.സി.പി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. നിലവിലെ സാഹചര്യം ഇടത് മുന്നണിക്ക് അനുകൂലമാണെന്നും തീരുമാനം മുന്നണിയെ അറിയിക്കുമെന്നും എന്‍സിപി നേതാക്കള്‍ അറിയിച്ചു.

പാലാ നിയോജകമണ്ഡലത്തെ നിയമസഭയിൽ ഇതുവരെ പ്രതിനിധീകരിച്ചിട്ടുള്ളത് കെ എം മാണി മാത്രമാണ്. 1965 മുതൽ 13 തവണ അദ്ദേഹം പാലായിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. ഇടതുപക്ഷം സ്ഥിരമായി എൻസിപിക്ക് നൽകിയ സീറ്റായ പാലായിൽ മൂന്ന് തവണ മാണി സി കാപ്പൻ കെ എം മാണിക്കെതിരെ മത്സരിച്ചിട്ടുണ്ട്.

2001ൽ ഇടതുപക്ഷത്തിന് വേണ്ടി എൻസിപിയുടെ ഉഴവൂർ വിജയനാണ് കെ എം മാണിക്കെതിരെ മത്സരിച്ചത്. 2006, 2011, 2016 തെരഞ്ഞെടുപ്പുകളിൽ മാണി സി കാപ്പൻ കെ എം മാണിയോട് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.