ഇസ്ലാമാബാദ്: ആഗോള ഭീകരനായി പ്രഖ്യാപിച്ച ജെയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന് പാക്കിസ്ഥാന്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി.
ഇയാളുടെ സ്വത്തുകള്‍ കണ്ടുകെട്ടുവാനും ആയുധങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും നിരോധിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു. മസൂദ് അസ്ഹര്‍ ആഗോള ഭീകരനാണെന്ന് ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്.
പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ മരിക്കാനിടയായ സ്‌ഫോടനത്തിന്റെ ഉത്തരവാദിയാണ് ഇയാള്‍. നേരത്തെ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ചൈന ഇതിന് വഴങ്ങിയിരുന്നില്ല. ഒടുവില്‍ ചൈനയും നിലപാട് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് മസൂദ് അസ്ഹറിനെ യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.