വിവാദപരാമര്‍ശം: മോദിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീന്‍ ചിറ്റ്

ന്യൂ​ഡ​ല്‍​ഹി: പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​ന പ​രാ​തി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ക്ലീ​ന്‍​ചി​റ്റ്. ആണവായുധ പ്രസംഗത്തില്‍ മോദിക്ക് മൂന്നാമത്തെ ക്ലീന്‍ ചിറ്റ് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധി അമിത് ഷായ്ക്കെതിരെ നടത്തിയ കൊലയാളി പരാമര്‍ശവും ചട്ടലംഘനമല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

മോദി നടത്തിയ രണ്ട് പ്രസ്താവനകള്‍, ‘പുതിയ വോട്ടര്‍മാര്‍ പുല്‍വാമയിലെ രക്തസാക്ഷികള്‍ക്കും ബാലക്കോട്ട് മിന്നലാക്രമണം നടത്തിയവര്‍ക്കും വേണ്ടി വോട്ട് ചെയ്യും’, ‘ ആണവായുധങ്ങള്‍ ദീപാവലിയ്ക്ക് പൊട്ടിക്കാന്‍ വച്ചിരിക്കുന്നതല്ല’ എന്നീ പ്രസ്താവനയിലുമാണ് ചട്ട ലംഘനമല്ലില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയത്.

സൈ​ന്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വി​ഷ​യ​മാ​ക്ക​രു​തെ​ന്ന് ക​മ്മീ​ഷ​ന്‍ നേ​ര​ത്തെ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും ഈ ​നി​ല​പാ​ടി​ല്‍ മ​ല​ക്കം മ​റി​ഞ്ഞാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​മ്മീ​ഷ​ന്‍ ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കി​യ​ത്.

© 2024 Live Kerala News. All Rights Reserved.