കാസർഗോഡ് മണ്ഡലത്തിലെ കല്യാശേരി പുതിയങ്ങാടിയിൽ മുസ്‌ലിം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന പരാതിയിൽ ജില്ലാ കളക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. മുഹമ്മദ് ഫായിസിൽ നിന്നും ആഷിഖിൽ നിന്നും വിശദീകരണം കേട്ട ശേഷമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണർക്ക് റിപ്പോർട്ട് സമർപ്പിക്കുക.
കഴിഞ്ഞ ദിവസം വെബ് സ്ട്രീമിംഗ് ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇരുവരും കള്ള വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. മുഹമ്മദ് ഫായിസ് രണ്ട് ബൂത്തുകളിൽ വോട്ട് ചെയ്തെന്നാണ് കണ്ടെത്തിയത്.