കള്ളവോട്ട്; നിലപാട് വ്യക്തമാക്കി യെച്ചൂരി

ന്യൂഡല്‍ഹി: കള്ളവോട്ട് വിവാദത്തിൽ തീരുമാനമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മുസ്‌ലിംഗീന്റെയും യു.ഡി.എഫിന്‍റെയും കള്ളവോട്ടിനെക്കുറിച്ച്‌ പറയാത്തതെന്താണെന്നും മാധ്യമങ്ങൾക്ക് അജന്‍ഡയുണ്ടെന്നും കേരളത്തിലെ വോട്ടെടുപ്പ് കഴിഞ്ഞതിനാല്‍ അത് നടപ്പാവില്ലെന്നും യെച്ചൂരി പറഞ്ഞു. വ്യാപകമായി ബൂത്തുപിടുത്തവും അക്രമവും അരങ്ങേറിയ ത്രിപുര വെസ്റ്റ് പാര്‍ലമെന്റ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണം. ഏപ്രില്‍ 11 നടന്ന തിരഞ്ഞെടുപ്പില്‍ അമ്ബതു ശതമാനത്തിലേറെ വോട്ടര്‍മാര്‍ക്കും വോട്ടു രേഖപ്പെടുത്താനായിട്ടില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. 433 ബൂത്തുകളില്‍ ക്രമക്കേട് നടന്നതായാണ് ഔദ്യോഗികമായ കണ്ടെത്തല്‍. യഥാര്‍ത്ഥത്തില്‍ 846 ബൂത്തുകളില്‍ ക്രമക്കേട് അരങ്ങേറിയിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.