ഫോനി: ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: തെ​ക്ക് കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ഫോനി ചു​ഴ​ലി​ക്കാ​റ്റിന്റെ പശ്ചാത്തലത്തിൽ ഇന്ന് കേരളത്തിലെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാ​ല​ക്കാ​ട്, മ​ല​പ്പു​റം , കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജില്ലകളിലാണ് ഇന്ന് അലർട്ട് പ്രഖ്യാപിച്ചത്. ചൊ​വ്വാ​ഴ്ച എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ലെ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്.

ഫോനി അ​ടു​ത്ത 12 മ​ണി​ക്കൂ​റി​ൽ തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്നും തു​ട​ർ​ന്നു​ള്ള 24 മ​ണി​ക്കൂ​റി​ൽ അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അറിയിച്ചു. സം​സ്ഥാ​ന​ത്ത്​ തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ മ​ഴ​ക്കും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​ക്കും സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു.

ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ പ്ര​ഭാ​വ​ത്തി​ൽ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 വ​രെ കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ലും ചി​ല​പ്പോ​ൾ 60 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ലും കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഈ ​കാ​ല​യ​ള​വി​ൽ തെ​ക്ക്-​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും അ​തി​നോ​ടു ചേ​ർ​ന്ന ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ന്റെ ഭൂ​മ​ധ്യ​രേ​ഖാ പ്ര​ദേ​ശ​ത്തും തെ​ക്ക്-​പ​ടി​ഞ്ഞാ​റ് ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും കേ​ര​ള തീ​ര​ത്തും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ൽ​കി.

© 2024 Live Kerala News. All Rights Reserved.