ആഗോള നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികളുമായി സൗദി അറേബ്യ

സൗദി : ആഗോള നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികളുമായി സൗദി അറേബ്യ. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളുടെ മൂലധനം ഉപയോഗപ്പെടുത്തും. നിക്ഷേപം വര്‍ധിപ്പിക്കാന്‍ രാജ്യത്തെ പൊതു നിക്ഷേപ അതോറിറ്റി നടപടിക്രമങ്ങളും ലഘൂകരിച്ചിരുന്നു.

ആഗോള നിക്ഷേപം വര്‍ധിപ്പിക്കാനും പുതിയ സംരംഭങ്ങള്‍ തുടങ്ങാനും ചട്ടങ്ങള്‍ ലളിതമാക്കിയതിന് പിന്നാലെയാണ് വന്‍കിട നിക്ഷേപങ്ങള്‍ ക്ഷണിക്കാന്‍ പുതിയ പദ്ധതി. ഇതു പ്രകാരം പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള മൂലധന സഹായം ഇരുപത് രാജ്യങ്ങളിലെ കമ്പനികളില്‍ നിന്നും ഉണ്ടാകും. അമേരിക്ക, ചൈന, ബ്രിട്ടണ്‍, സിംഗപ്പൂര്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലെ കമ്പനികളാണ് ഇവയില്‍ പ്രമുഖം. പുതിയ നീക്കം രാജ്യത്ത് നിക്ഷേപ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് കണക്ക് കൂട്ടല്‍.

© 2024 Live Kerala News. All Rights Reserved.