നാലാംഘട്ട പ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നാലാം ഘട്ട പ്രചാരണം ഇന്ന് അവസാനിക്കും. ഒമ്പത് സംസ്ഥാനങ്ങളിലായി 72 സീറ്റുകളിലാണ് നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയില്‍ 17, രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും 13 വീതം, ബംഗാളില്‍ 8, ബീഹാറിലും മധ്യപ്രദേശിലും 5 വീതം, ഒഡിഷയില്‍ 6, ജാര്‍ഖണ്ഡിലെ 3 മണ്ഡലങ്ങളിലുമാണ് ഇന്ന് പ്രചാരണം അവസാനിക്കുന്നത്. 2014 ല്‍ 45 സീറ്റിലും ബിജെപിയാണ് ജയിച്ചത്.ഇന്ന് വൈകീട്ട് അഞ്ച് മണി വരെയാണ് നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ലോക്സഭ മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണത്തിനുള്ള സമയം.

© 2024 Live Kerala News. All Rights Reserved.