വാരാണസി ലോക്‌സഭാ മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു നാമനിർദേശ പത്രിക സമർപ്പിക്കും. ഉച്ചയ്ക്ക് 12 മണിയോടെ കളക്ടറേറ്റിൽ എത്തി പത്രിക സമർപ്പിക്കും. രാവിലെ കാല ഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന മോദി വാരാണസിയിലെ ബിജെപി ഭാരവാഹികളെ കാണും. ബിജെപി പാർലമെന്ററി പാർട്ടി നേതാക്കളും എന്‍ഡിഎയുടെ പ്രമുഖനേതാക്കളും മോദിയെ അനുഗമിക്കും.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് മൂന്ന് സംസ്ഥാനങ്ങളിൽ പര്യടനം നടത്തും. ബിഹാറിലും ഒഡീഷയിലും മഹാരാഷ്ട്രയിലുമാണ് പ്രചാരണം. മൂന്നിടത്തും രാഹുൽ തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം, പ്രിയങ്കഗാന്ധി ഉത്തർ പ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണം തുടരുകയാണ്. ഉന്നാവോയിലും ബാരാബങ്കിയിലും പ്രിയങ്ക റോഡ് ഷോ നടത്തും.