കിം ജോംഗ് ഉന്‍ ഇന്ന് വ്‌ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ ഇന്ന് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും. പുടിന്റെ ക്ഷണം സ്വീകരിച്ച്‌ ഇന്നലെയാണ് കിം റഷ്യയിലെത്തിയത്. കൂടിക്കാഴ്ച നടക്കുന്ന വ്‌ളാഡിവോസ്റ്റോക്കിലെ റസ്‌കി ദ്വീപില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊറിയന്‍ മേഖലയിലെ ആണവപ്രതിസന്ധിയാവും ചര്‍ച്ചയിലെ പ്രധാനവിഷയം.

നേരത്തെ അമേരിക്കയുമായുള്ള ചര്‍ച്ച തെറ്റിപ്പിരിഞ്ഞതിനെ തുടര്‍ന്നാണ് ഉത്തര കൊറിയ റഷ്യയുമായി ചര്‍ച്ചയ്ക്കൊരുങ്ങുന്നത്.ആണവ നിയന്ത്രണം സംബന്ധിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള സമാധാന ഉച്ചകോടി പരാജയപ്പെട്ടശേഷം തങ്ങള്‍ ഒരു പുതിയ ശക്തമായ ആയുധം പരീക്ഷിച്ചു എന്ന് കഴിഞ്ഞ ദിവസം ഉത്തരകൊറിയ അവകാശപ്പെട്ടിരുന്നു. ഈ അവകാശവാദത്തിന് തൊട്ടു പിന്നാലെയായിരുന്നു റഷ്യയിലേക്കുള്ള പുടിന്റെ ക്ഷണം.

© 2024 Live Kerala News. All Rights Reserved.