കേരളത്തില്‍ ശനിയാഴ്ചവരെ വേനല്‍മഴതുടരും; കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

തിരുവനന്തപുരം: കേരളത്തില്‍ പലയിടത്തും ശനിയാഴ്ചവരെ വേനല്‍മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നുമാണ് അറിയിപ്പ്. അതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കുക. പുറം കടലില്‍ പോകുന്നവര്‍ ശ്രദ്ധിക്കുക. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാം. ചുട്ടുപൊള്ളുന്ന കാലാവസ്ഥയില്‍ വേനല്‍മഴ പെയ്തതോടെ പല ജില്ലകളിലും ചൂടിന് ശമനമുണ്ട്. മൂന്നു ജില്ലകള്‍ക്ക് ചൂടുകൂടുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ചവരെ തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ രണ്ടുമുതല്‍ മൂന്നുവരെ ഡിഗ്രി ചൂടുകൂടും.

© 2024 Live Kerala News. All Rights Reserved.