ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ നിയന്ത്രണരേഖ വഴിയുള്ള വ്യാപാരത്തിനു വിലക്ക്. പാക് അധിനിവേശ കാഷ്മീരില്‍നിന്ന് ജമ്മു കാഷ്മീരിലേയ്ക്കുള്ള വ്യാപാരമാണ് ആഭ്യന്തരമന്ത്രാലയം വിലക്കിയത്. നിയന്ത്രണരേഖയിലെ വ്യാപാര പാത ദുരുപയോഗം ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി.
വ്യാപാരം മറയാക്കി ആയുധങ്ങളും കള്ളനോട്ടും മയക്കുമരുന്നുകളും മറ്റും കടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി.