രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്; 94 മണ്ഡലങ്ങളും പുതുച്ചേരിയും ഇന്ന് പോളിങ് ബൂത്തിലേക്ക്

ന്യൂഡല്‍ഹി : ലോക്സഭയിലേക്ക് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 13 സംസ്ഥാനങ്ങളിലായി 95 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. തെക്കൻ സംസ്ഥാനങ്ങളിൽ കർണാടകയും തമിഴ്നാടും ഇന്ന് പോളിംഗ് ബൂത്തിലേക്ക് പോകും. പുതുച്ചേരി ഉള്‍പ്പെടെ തമിഴ്നാട്ടിലെ 39 ലോക്സഭാ മണ്ഡലങ്ങള്‍ വിധി കുറിക്കും. ഇതോടെ തമിഴ്നാട്ടില്‍ വെല്ലൂര്‍ ഒഴികെ എല്ലായിടത്തും വോട്ടെടുപ്പ് പൂര്‍‌ത്തിയാകും. ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് 23ലേക്ക് മാറ്റിയിട്ടുണ്ട്.

കര്‍ണാടകയിലെ 14 മണ്ഡലങ്ങളില്‍, മഹാരാഷ്ട്രയിലെ പത്തിടത്ത്, ബീഹാറിലെയും ഒഡീഷയിലെയും അസമിലെയും അഞ്ചിടങ്ങളില്‍, പശ്ചിമ ബംഗാളിലെ മൂന്ന്, പുറമെ ജമ്മുവിലെ കത്വ മേഖല ഉള്‍ക്കൊള്ളുന്ന ഉധംപൂര്‍ അടക്കം രണ്ട് മണ്ഡലങ്ങളിലും മണിപ്പൂരിലെ ഇന്നര്‍ മണിപ്പൂര്‍ മണ്ഡലത്തിലും ഈ ഘട്ടത്തിലാണ് തെരെഞ്ഞെടുപ്പ്.

© 2024 Live Kerala News. All Rights Reserved.