തിരുവനന്തപുരം
മുൻ അഡീഷണൽ ചീഫ‌് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.ഡി ബാബുപോൾ (78) അന്തരിച്ചു. ശനിയാഴ‌്ച പുലർച്ചെ 12.10ഓടെയായിരുന്നു അന്ത്യം. ഒരാഴ‌്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചീഫ‌് സെക്രട്ടറിയുടെ റാങ്കിൽ അഡീഷണൽ ചീഫ‌് സെക്രട്ടറിയായാണ‌് സർവീസിൽനിന്ന‌് വിരമിച്ചത‌്. തദ്ദേശസ്ഥാപനങ്ങൾക്കുള്ള ഓംബുഡ‌്സ‌്മാനായും പ്രവർത്തിച്ചു. നിലവിൽ കേരള ഇൻഫ്രാസ‌്ട്രക‌്ചർ ഇൻവസ‌്റ്റ‌്മെന്റ‌് ഫണ്ട‌് ബോർഡ‌് (കിഫ‌്ബി) അംഗമാണ‌്.