ഒരു എം.പിയുള്ള പാർട്ടിയെ പോലും കൂടെ കൂട്ടും ; ഭരിക്കാനുറച്ച് മോദി

ന്യൂഡൽഹി: ഒരു എം.പിയുള്ള പാർട്ടിയെ പോലും കൂടെ നിർത്തുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രമുഖ ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ നിലപാട് മോദി വ്യക്തമാക്കിയത്.

എൻ.ഡി.എക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്നും മോദി പ്രതീക്ഷ പ്രകടിപ്പിച്ചു.അമിത് ഷാ കഠിനമായി ജോലി ചെയ്യുന്ന നേതാവാണെന്നും ബംഗാളിൽ 23 സീറ്റിൽ വിജയിക്കുമെന്ന അദ്ദേഹത്തിന്റെ വാക്കുകളെ അവിശ്വസിക്കുന്നില്ലന്നും ഒരു ചോദ്യത്തിന് മറുപടിയായി മോദി പറഞ്ഞു.

ലോകസഭ തിരഞ്ഞെടുപ്പ് വിധി എന്തായാലും കേന്ദ്രത്തിൽ സർക്കാർ ഉണ്ടാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന സൂചന നൽകുന്നതാണ് മോദിയുടെ നിലപാട്. ഒരു അംഗത്തെ പോലും ഒഴിവാക്കി നിർത്തില്ലന്ന നിലപാട് കേരള കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പാർട്ടികൾക്ക് മുന്നിലും വാതിൽ തുറന്നിടുന്നതാണ്.