അഞ്ചാം തവണയും ഇസ്രയേല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വിജയിച്ച്‌ ബെഞ്ചമിന്‍ നെതന്യാഹു

ജറുസലേം: അഞ്ചാം തവണയും ഇസ്രയേല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വലതുപക്ഷ ലിക്കുഡ് പാര്‍ട്ടിയുടെ നേതാവ് ബെഞ്ചമിന്‍ നെതന്യാഹു തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ സൈനിക മേധാവിയും ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി നേതാവുമായ ബെന്നി ഗ്ലാന്‍സിനെ മറികടന്നാണ് റെക്കോര്‍ഡ് നേട്ടവുമായി നെതന്യാഹു അധികാരം നിലനിര്‍ത്തിയത്.

ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച ഇസ്രയേല്‍ സ്ഥാപകന്‍കൂടിയായ ഡേവിഡ് ബെന്‍ഗുരിയോന്റെ റിക്കാര്‍ഡാണ് നെതന്യാഹുവിനു തകര്‍ത്തത്. 120 അംഗ പാര്‍ലമന്റില്‍ ഭൂരിപക്ഷം നേടാന്‍ 61 സീറ്റുകളാണ് വേണ്ടത്. ലിക്വിഡ് പാര്‍ട്ടി ഭരിക്കാനാവിശ്യമായ ഭൂരിപക്ഷം സ്വന്തമാക്കി കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

‘വലതുപക്ഷ സര്‍ക്കാര്‍ ആയിരിക്കും ഞങ്ങളുടേത്, ഞാന്‍ എല്ലാവര്‍ക്കുമുള്ള പ്രധാനമന്ത്രിയാണ്’- നെതന്യാഹു പറഞ്ഞു. അഞ്ചാം തവണയും ഇസ്രായേല്‍ ജനത അവരുടെ വിശ്വാസത്തിന്റെ വോട്ട് എനിക്ക് നല്‍കിയിട്ടുണ്ട്, മുമ്പത്തെ തെരഞ്ഞെടുപ്പുകളെക്കാള്‍ ആത്മവിശ്വാസം എനിക്ക് കൂടുതലാണ്. ഇസ്രയേലിലെ മുഴുവന്‍ പൌരന്മാരുടെയും പ്രധാനമന്ത്രിയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- നെതന്യാഹു വ്യക്തമാക്കി

© 2024 Live Kerala News. All Rights Reserved.