ലോക്‌സഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ആദ്യ ഘട്ട വോട്ടെടുപ്പ് 543 മണ്ഡലങ്ങളിലെ 91 സീറ്റിലേക്ക് വ്യാഴാഴ്‌ച നടക്കും. ഉത്തര്‍പ്രദേശിലെ എട്ട് മണ്ഡലങ്ങളും,ബീഹാറിലെ നാല് മണ്ഡലങ്ങളും, തെലങ്കാനയിലെ 17 മണ്ഡലങ്ങളും ഉൾപ്പടെ 20 സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിലുള്ളത്.

പരസ്യപ്രചാരണത്തിന്‍റെ അവസാന ദിവസമായ ഇന്ന് പടിഞ്ഞാറൻ യു.പിയിൽ പ്രിയങ്ക ഗാന്ധിയുടെയും എസ്.പി, ബി.എസ്.പി, ആര്‍.എൽ.ഡി പാര്‍ട്ടികളുടെയും റാലികൾ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും റാലികളിൽ പങ്കെടുക്കും.

© 2024 Live Kerala News. All Rights Reserved.