സിസ്റ്റർ അഭയ കേസ്: സിബിഐ കോടതി വിചാരണയുടെ കാര്യത്തിൽ ഇന്ന് വിധിയുണ്ടായേക്കും

സിസ്റ്റര്‍ അഭയ വധക്കേസിലെ പ്രതികള്‍ക്കെതിരെ സിബിഐ കോടതി വിചാരണ നടത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇന്ന് ഹൈക്കോടതി വിധി പറയും. കേസിൽ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, കെ ടി മൈക്കിൾ എന്നിവരുടെ അപ്പീലുകളിലും ജോമോൻ പുത്തൻപുരയ്ക്കലിന്റെ അപ്പീലിലുമാണ് വിധി പറയുക. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ച് ആണ് വിധി പറയുന്നത്.

ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവരോട് വിചാരണ നേരിടുവാനുള്ള സിബിഐ കോടതി ഉത്തരവിനെതിരെയും ഈ രണ്ടു പ്രതികളും, രണ്ടാം പ്രതി ഫാദര്‍ ജോസ് പൂത്തൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെയുമാണ് ജോമോന്‍ പുത്തന്പുരയ്ക്കലും ഹൈക്കോടതിയില്‍ അപ്പീൽ നൽകിയിരിക്കുന്നത്.

കേസില്‍ തെളിവു നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനും ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന കെ ടി മൈക്കിളിനെ നാലാം പ്രതി ആക്കിയ സിബിഐ കോടതി ഉത്തരവിനെതിരെ പ്രതി മൈക്കിള്‍ നല്‍കിയ അപ്പീലിലും ഇന്ന് വിധി പറയും.

© 2024 Live Kerala News. All Rights Reserved.