ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വൈറസ് പരാമര്‍ശത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. യോഗിയുടെ ആരോപണം വോട്ടര്‍മാരെ വര്‍ഗീയമായി ധ്രുവീകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
സ്വാതന്ത്ര്യാനന്തരം രൂപീകൃതമായ പാര്‍ട്ടിയെ ബ്രിട്ടീഷ് ഇന്ത്യയിലെ ആള്‍ ഇന്ത്യാ മുസ്ളിം ലീഗുമായും പച്ചക്കൊടിയെ പാകിസ്ഥാന്‍ പതാകയുമായും താരതമ്യപ്പെടുത്തിയതിനെയും പരാതിയില്‍ ചോദ്യം ചെയ്യുന്നു.
യോഗിക്കും ഈ വിവരങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ച അകാലിദള്‍ എം.എല്‍.എ എം.എസ്.സിര്‍സ അടക്കമുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് ദേശീയ സെക്രട്ടറി ഖൊറം ഉമര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ച ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നും ആവശ്യമുണ്ട്