ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന പാക്കിസ്ഥാന്റെ ആരോപണം അസംബന്ധമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന പാക്കിസ്ഥാന്റെ ആരോപണം അസംബന്ധമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. യുദ്ധ പ്രതീതി നിലനിര്‍ത്താനാണ് പാക്കിസ്ഥാന്‍ ഈ ആരോപണം ഉന്നയിച്ചതെന്നും, ഭീകരര്‍ക്ക് ഇന്ത്യയെ ആക്രമിക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചു.

ഭീകരാക്രമണവുമായി ബന്ധപ്പെട്ട എന്തെങ്കിലും രഹസ്യ വിവരം ലഭിച്ചാല്‍ നയതന്ത്ര സ്ഥാപനങ്ങള്‍ വഴി അത് കൈമാറുകയാണ് വേണ്ടത്. അതിര്‍ത്തി കടന്ന് എന്തെങ്കിലും ആക്രമണം ഉണ്ടായാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.

പാകിസ്ഥാനെ ഈ മാസം ഇന്ത്യ ആക്രമിക്കുമെന്ന വിവരം കിട്ടിയതായാണ് ഇന്ന് പാക് വിദേശകാര്യമന്ത്രി പറഞ്ഞത്. ഈ മാസം 16നും 20നും ഇടയില്‍ ഇന്ത്യ ആക്രമണം നടത്തുമെന്ന് വിശ്വസനീയമായ രഹസ്യാന്വേഷണ സ്രോതസ്സുകളില്‍ നിന്ന് വിവരം കിട്ടിയതായി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും ഖുറേഷി വ്യക്തമാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.