അ​ഗ​സ്റ്റ വെ​സ്റ്റ്ലാ​ന്‍​ഡ് കേസ്: അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ പേ​രു പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് ക്രി​സ്ത്യ​ന്‍ മി​ഷേ​ല്‍ കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: അ​ഗ​സ്റ്റ വെ​സ്റ്റ്ലാ​ന്‍​ഡ് കേസുമായി​ ബ​ന്ധ​പ്പെ​ട്ട് താ​ന്‍ ആ​രു​ടെ​യും പേ​ര് പ​രാ​മ​ര്‍​ശി​ച്ചി​ട്ടി​ല്ലെ​ന്ന് മി​ഷേ​ല്‍ ഡ​ല്‍​ഹി കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഏ​ജ​ന്‍​സി​ക​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ചോ​ര്‍​ത്തി ന​ല്‍​കി​യ​ത് പോ​ലെ മി​ഷേ​ല്‍ ആ​രു​ടെ​യും പേ​രു​ക​ള്‍ പ​രാ​മ​ര്‍​ശി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ അ​ജി​ത് കെ. ​ജോ​സ​ഫ് കോ​ട​തി​യി​ല്‍ പ​റ​ഞ്ഞ​ത്. ഈ ​വി​ഷ​യം വി​വാ​ദ​മു​യ​ര്‍​ത്തി നി​ല നി​ര്‍​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ഭി​ഭാ​ഷ​ക​ന്‍ ആ​രോ​പി​ച്ചു.

കു​റ്റ​പ​ത്ര​ത്തി​ന്‍റെ പ​ക​ര്‍​പ്പ് മി​ഷേ​ലി​ന് ന​ല്‍​കു​ന്ന​തി​ന് മു​ന്‍​പ് ത​ന്നെ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ചോ​ര്‍​ത്തി ന​ല്‍​കി​യ​താ​യും അ​ഭി​ഭാ​ഷ​ക​ന്‍ ആ​രോ​പി​ച്ചു. കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന കു​റ്റ​പ​ത്രം മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ചോ​ര്‍​ത്തി ന​ല്‍​കി​യ​തി​നെ​യും മി​ഷേ​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ ചോ​ദ്യം ചെ​യ്തു.

ക​സ്റ്റ​ഡി​യി​ല്‍ ക​ഴി​യു​ന്ന ക്രി​സ്ത്യ​ന്‍ മി​ഷേ​ലി​ന്‍റെ ഡ​യ​റി​യി​ല്‍ നി​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ പേ​ര് ക​ണ്ടെ​ത്തി​യെ​ന്ന് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് വ​കു​പ്പ് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരുന്നു. മി​ഷേ​ലി​ന്‍റെ ഡ​യ​റി​യി​ല്‍ എ.​പി എ​ന്ന രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ പേ​രാ​ണെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ല്‍ ന​ല്‍​കി​യ അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

© 2024 Live Kerala News. All Rights Reserved.