ഒളിക്യാമറ വിവാദം; എം കെ രാഘവൻ എം പിക്കെതിരെ എൽഡിഎഫ‌് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

കോഴിക്കോട‌്: ‘ടിവി 9′ ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ കോഴിക്കോട് എംപിയും നിലവില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ എം കെ രാഘവനെതിരെ എൽഡിഎഫ‌് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. എം കെ രാഘവന്‍ നടത്തിയ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനത്തെപറ്റിയും കള്ളപണത്തിന്‍റെയും മറ്റു ഇടപാടുകളെപ്പറ്റിയും അന്വേഷിക്കണമെന്ന‌് ആവശ്യപ്പെട്ടാണ് എൽഡിഎഫ‌് കോഴിക്കോട‌് പാർലമെന്‍റ് മണ്ഡലം കമ്മിറ്റി ഇലക്ഷൻ കമ്മീണർക്ക‌് പരാതി നൽകിയത്.

കോഴിക്കോട‌് ജില്ലാ കലക്ടർ ,സംസ്ഥാന-ദേശീയ ഇലക്ഷൻ കമ്മീഷനുകൾക്കാണ‌് തെരഞ്ഞെടുപ്പ‌് കമ്മിറ്റി സെക്രട്ടറി അഡ്വ. പി എ’ മുഹമ്മദ‌് റിയാസ‌്‌ പരാതി നൽകിയത‌്. കള്ളപണത്തിന്‍റെയും അഴിമതികളുടെ വിവരങ്ങൾ പുറത്ത് കൊണ്ടുവരുന്നതിന്‍റെ ഭാഗമായി ടിവി 9 ചാനൽ പ്രതിനിധികൾ കഴിഞ്ഞ മാർച്ച‌് 10 നാണ‌് കോഴിക്കോടുള്ള വീട്ടിൽ പോയി എം പിയെ കണ്ടത‌്. ഓപ്പറേഷന്‍ ഭാരത്വര്‍ഷ’ എന്ന പേരിട്ടാണ് ടിവി9 ചാനല്‍ ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയത്.

© 2024 Live Kerala News. All Rights Reserved.