ന്യൂഡല്‍ഹി : ബിജെപിയുടെ നയങ്ങളോട് വിയോജിക്കുന്നവർ ദേശവിരുദ്ധരല്ലെന്ന് മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി. ആദ്യം രാജ്യത്തിനാണ് തന്റെ പരിഗണനയെന്നും ഏറ്റവും ഒടുവിലാണ് സ്വന്തം കാര്യമെന്നും അഡ്വാനി പറഞ്ഞു.
ആദ്യം രാജ്യം, പിന്നെ പാര്‍ട്ടി, അവനവന് അവസാനം എന്ന തലക്കെട്ടിലാണ് അഡ്വാനിയുടെ ബ്ലോഗ് കുറിപ്പ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തഃസത്ത എന്നു പറയുന്നത് തന്നെ വൈവിധ്യങ്ങളോടും അഭിപ്രായ സ്വാതന്ത്ര്യത്തോടുമുള്ള ബഹുമാനമാണ്. പാര്‍ട്ടിയുടെ ആരംഭ കാലം മുതലേ ബിജെപി തങ്ങളോടു വിയോജിപ്പുള്ളവരെ രാഷ്ട്രീയ ശത്രുക്കളായല്ല മറിച്ച് പ്രതിയോഗികളായാണ് കാണുന്നതെന്നു ബ്ലോഗില്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിയുടെ സ്ഥാപക നേതാവെന്ന നിലയില്‍ അദ്വാനി നടത്തിയ പരാമര്‍ശങ്ങള്‍ ബിജെപിയെ അക്ഷരാര്‍ഥത്തില്‍ വെട്ടിലാക്കുന്നവയാണ്.