കെ.സുരേന്ദ്രന്‍ ഇന്ന് വീണ്ടും തെരഞ്ഞെടുപ്പ് പത്രിക സമർപ്പിക്കും

പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയായ കെ സുരേന്ദ്രൻ ഇന്ന് വീണ്ടും നാമനിർദേശ പത്രിക നൽകും. നേരത്തെ നൽകിയ പത്രികയിൽ കൊടുത്തിരുന്നതിനേക്കാൾ കൂടുതൽ കേസുകൾ തന്റെ പേരിലുണ്ടെന്ന് പുതിയ പത്രികയിൽ വ്യക്തമാക്കും.

243 കേസുകളില്‍ സുരേന്ദ്രന്‍ പ്രതിയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിലവില്‍ 20 കേസുകളില്‍ പ്രതിയെന്നാണ് സുരേന്ദ്രൻ മുമ്പ് നൽകിയ സത്യവാങ് മൂലത്തിൽ പറഞ്ഞിരുന്നത്. എന്നാൽ സർക്കാർ നീക്കത്തോടെ പത്രിക തള്ളിപ്പോകാനുള്ള സാധ്യത കണക്കിലെടുത്താണ് സുരേന്ദ്രന്റെ പുതിയ നീക്കം.

ഇന്നാണ് പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. 243 കേസുകൾ ഉണ്ടെന്ന് അറിയില്ലായിരുന്നുവെന്നാണ് സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. സർക്കാർ കഴിഞ്ഞ വെള്ളിയാഴ്ച ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്.

© 2024 Live Kerala News. All Rights Reserved.