രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; പത്രികാ സമർപ്പണത്തിന് പ്രിയങ്കയും

കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധി പത്രിക സമരിപ്പിക്കുന്നതിനായാണ് കേരളത്തിലെത്തുന്നത്. ഇന്ന് രാത്രി കോഴിക്കോട് എത്തുന്ന രാഹുൽ നാളെയാണ് പത്രിക സമർപ്പിക്കുക. പത്രികാ സമര്‍പ്പണത്തിന് എത്തുന്ന രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടാകും.

രാത്രി എട്ട് മണിയോടെ രാഹുൽ ഗാന്ധി കരിപ്പൂരിൽ വിമാനം ഇറങ്ങും. കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് താമസം. നാളെ രാവിലെ 9 മണിയോടെ വയനാട്ടിലേക്ക് തിരിക്കും. വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗ്ഗമാണ് കൽപറ്റയിലേക്ക് പോകുക. തുടർന്ന് കളക്ടറേറ്റിലെത്തി പത്രിക സമർപ്പിക്കും. നിരവധി നേതാക്കൾ പത്രിക സമർപ്പണത്തിന് സാക്ഷിയാകും.

അതിന് ശേഷം രാഹുൽ റോഡ് ഷോ നടത്തും. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം റോഡ് ഷോയിൽ പങ്കെടുക്കുമെന്നാണ് സൂചന. റോഡ് ഷോയിലും വിവിധ ദേശീയ – സംസ്ഥാന നേതാക്കൾ പങ്കെടുക്കുമെന്നാണ് വിവരം. വാൻ സുരക്ഷയാണ് വയനാട് ഒരുക്കിയിട്ടുള്ളത്. രാഹുൽ ഗാന്ധിയുടെ വരവിന് മുന്നോടിയായി എഐസിസി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്നിക്, കെ സി വേണുഗോപാൽ എന്നിവ‍ർ കോഴിക്കോടെത്തി.

© 2024 Live Kerala News. All Rights Reserved.