പാറ്റ്ന: തനിക്ക് വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ ഒരു അവസരം കൂടി നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 70 വര്‍ഷം കൊണ്ട് കോണ്‍ഗ്രസിന് അങ്ങനെ പറയാന്‍ സാധിച്ചില്ലെങ്കില്‍ അഞ്ച് വര്‍ഷത്തിനു ശേഷം തനിക്ക് എങ്ങനെ അതു പറയാന്‍ സാധിക്കുമെന്നു പ്രധാനമന്ത്രി ചോദിച്ചു. ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നിരവധി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടതായിട്ടുണ്ട്, അത് ചെയ്യാനുള്ള സാമര്‍ഥ്യവുണ്ട്. എന്നാല്‍ അതിന് വേണ്ടിയുള്ള ശ്രമം അനിവാര്യമാണ്. അതിന് നിങ്ങളുടെ അനുഗ്രഹം എനിക്ക് ആവശ്യമാണ്’. മോദി വിശദീകരിച്ചു. കോണ്‍ഗ്രസിനു നിങ്ങള്‍ 60 വര്‍ഷം നല്‍കി. ബി.ജെ.പിക്ക് 60 മാസങ്ങള്‍ നല്‍കൂ, രാജ്യത്ത് വികസനം കൊണ്ടുവരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്ബോള്‍ വികസനം പുറകോട്ടാണ് പോയത്. രാജ്യത്ത് വിലക്കയറ്റം, ഭീകരത, അക്രമം, അഴിമതി, കള്ളപ്പണം തുടങ്ങിയവയെല്ലാം കോണ്‍ഗ്രസ് കാലഘട്ടത്തില്‍ വര്‍ദ്ധിച്ചെന്നും മോദി ആരോപിച്ചു.