യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്‍മാറ്റത്തിന് സമയം നീട്ടി നല്‍കണമെന്ന് തെരേസ മേ

ലണ്ടന്‍ : യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്‍മാറ്റത്തിന് സമയം നീട്ടി നല്‍കണമെന്ന് പ്രധാനമന്ത്രി തെരേസ മേ. പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനോട് യൂറോപ്യന്‍ യൂണിയനുമായുള്ള രാജ്യത്തിന്റെ ഭാവി ബന്ധത്തെക്കുറിച്ച് തീരുമാനമെടുക്കാന്‍ ആഗ്രഹിക്കുന്നതായും തെരേസ മേ പറഞ്ഞു.

കഴിഞ്ഞ രണ്ട് തവണയും തെരേസ മേ അവതരിപ്പിച്ച ബ്രക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് തേരേസ മേ അനുനയ നീക്കവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഈമാസം 12നാണ് കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള സമയപരിധി അവസാനിക്കുന്നത്.

ബദൽ മാർഗം തേടിയുള്ള സംവാദവും വോട്ടെടുപ്പും പാർലമെന്‍റിൽ തുടരെ പരാജയപ്പെടുന്നതിനാൽ പൊതു തെരഞ്ഞെടുപ്പെന്ന ആവശ്യവും ശക്തമാവുകയാണ്.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച ബ്രെക്സിറ്റ് കരാർ മൂന്നാം തവണയും വോട്ടിനിട്ട് തള്ളിപ്പോയ സാഹചര്യത്തിലാണ് കരാറിന് നാല് ബദൽ നിർദ്ദേശങ്ങൾ ബ്രിട്ടീഷ് പാർലമെന്റ് മുന്നോട്ട് വെച്ചത്. വീണ്ടും ജനഹിത പരിശോധന നടത്തുക, ബ്രെക്സിറ്റിന് ശേഷവും സാമ്പത്തിക ഇടപാടുകളിൽ യൂറോപ്യൻ യൂണിയനുമായി യോജിച്ച് പ്രവർത്തിക്കുക, ബ്രെക്സിറ്റ് ഉപേക്ഷിക്കുക, കസ്റ്റംസ് യൂണിയനിൽ തുടരുക എന്നിവയായിരുന്നു നാല് നിർദ്ദേശങ്ങൾ.

എന്നാൽ നാല് നിർദ്ദേശങ്ങളും വോട്ടെടുപ്പിൽ കേവല ഭൂരിപക്ഷം ലഭിക്കാതെ തള്ളിപ്പോവുകയായിരുന്നു

© 2025 Live Kerala News. All Rights Reserved.